Friday 11 August 2017

തിരുര്‍ക്കാട് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.ഹയർ സക്കണ്ടറി സ്കൂള്‍ ‍. ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1921 ല്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കോല്‍ക്കാട്ടില്‍ അലവി ഹാജിയാണ് വിദ്യാലയം സ്ഥാപിച്ചത്. .1964-ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. 2014 ൽ അനുവദിച്ച ഹയർ സെക്കണ്ടറി വിഭാഗം പുതിയ കാമ്പസ് സമുച്ചയത്തിൽ പ്രവർത്തിക്കുന്നു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപിക കമലഭായ്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 10 കെട്ടിടങ്ങളിലായി 74 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു് 2 കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. യു.പി വിഭാഗത്തിനായി ഹൈടെക് ക്ലാസ് റൂം കം കമ്പ്യൂട്ടർ ലാബ് അധ്യാപകർ താത്പര്യമെടുത്തു സജ്ജീകരിച്ചിരിക്കുന്നു . രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
ബാന്റ് ട്രൂപ്പ്.
ക്ലാസ് മാഗസിന്‍.
വിദ്യാരംഗം കലാ സാഹിത്യ വേദി.
ജെ ആർ സി
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
ഗൈയിംസ് - കായിക പരിശീലനം
പ്രവൃത്തി പരിചയ പരിശീലനം
യു എസ് എസ് / എൻ എം എം എസ് പരിശീലനം

മാനേജ്മെന്റ്

ഇബ്രാഹീം സി എച്ച്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ 

കു‍ഞ്ഞിത്തേനു മാസ്‌റ്റര്‍
ശിവദാസന്‍
ബ്രിജിത്ത്
മുഹമ്മദ് കുട്ടി

പ്രശസ്തരായ അധ്യാപകർ

മങ്കട ദാമോദരൻ (സംഗീത സംവിധായകൻ)
കുളത്തൂർ ടി. മഹമ്മദ് മൗലവി (മുൻ പി.എസ്.സി മെമ്പർ)
വി.പി.വാസുദേവൻ ( പുരോഗമന കലാസാഹിത്യ സംഘം)
അറക്കൽ ഉമ്മർ (ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി )
ശംസുദ്ദീൻ തിരൂർക്കാട്‌ ( സംസ്ഥാന മുന്‍ കരിക്കുലം കമ്മിറ്റി മെമ്പർ)
ഇബ്രാഹിം തോണിക്കര (ഡി. ഇ .ഒ തിരുവനന്തപുരം)

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

‍ ഡോ. എ മുഹമ്മദ് (റിട്ട. ജില്ലാ മെഡിക്കൽ ഓഫീസർ)
ഡോ. നൗഫൽ ബഷീർ എം.സി.സി ( AIIMS ഡൽഹി )
ടി.കെ.റഷീദലി (ജില്ലാ പഞ്ചായത്ത് മെമ്പർ )

ഹായ് സ്കൂൾ കുട്ടിക്കൂട്ടം രൂപീകരണം

ഹായ് സ്ക്കൂള്‍ കൂട്ടിക്കൂട്ടം ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ പി അസീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ജോഷി ജോസഫ് അധ്യക്ഷത വഹിച്ചു. അനിമേഷൻ , മലയാളം കമ്പ്യൂട്ടിങ് ,കമ്പ്യൂട്ടര്‍ അസംബ്ലിങ്, ഇന്റർ നെറ്റ് എന്നീ മേഖലകളിൽ നടന്ന ദ്വിദിന പരിശീലനത്തിന് സലീം ടി കെ, മൊയ്തീൻ കുട്ടി എന്നിവർ നേതൃത്വം നൽകി. സ്റ്റുഡന്റ് കോഡിനേറ്റർ നിഹാൽ നന്ദി പറഞ്ഞു.


1 comment:

  1. Well done!
    Organize a group of students to collect news and information to publish.
    Revisions to be made at the end of every month

    ReplyDelete